പെരുമ്പാവൂർ: ജയ് ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ് സാമൂഹിക സേവന വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സപ്തദിന ഗ്രാമീണ സഹവാസ പഠന ക്യാമ്പ് വട്ടവട ആദിവസ കോളനിയിൽ നടത്തി.
സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ അവലോകന സർവേ, അങ്കണവാടി ശുചീകരണം, ലഹരിവരുദ്ധ ബോധവത്കരണ ക്ലാസുകൾ, തെരുവ് നാടകം, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ഗണപതി അമ്മാൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. ഷാജി മുഖ്യസന്ദേശം നൽകി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോഹരൻ, സെക്രട്ടറി വിനോദ് കുമാർ, മുൻ വൈസ് പ്രസിഡന്റ് വേലായുധൻ, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ അഖിൽ സദാശിവൻ, ഓപ്പറേഷൻ മാനേജർ പി.കെ. സാബു, ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം കരീം, പ്രിൻസിപ്പൽ പ്രൊഫ. എം.എസ്. ഷാജഹാൻ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപ്‌തി രാജ്, അദ്ധ്യാപകരായ പി.എൻ. നസർബാൻ, നിഖിൽ സാം എബ്രഹാം,രശ്‌മി ജോൺ, സി.എസ്. ദേവിക, കെസിയ മത്തായി എന്നിവർ നേതൃത്വം നൽകി