കോലഞ്ചേരി: ബി.ജെ.പി കോലഞ്ചേരി മണ്ഡലം നേതൃയോഗം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് സി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. അരുണകുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എ. ആശിഷ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.വൈ. ജോസ്, ജില്ലാ പ്രസിഡന്റ് നൈസൺ ജോൺ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.വി. ഭക്തവത്സലൻ, കെ.ബി. സെൽവരാജ്, സംസ്ഥാന കൗൺസിൽ അംഗം സരള പൗലോസ്, ജില്ലാ മീഡിയ കൺവീനർ ഒ.എം. അഖിൽ എന്നിവർ സംസാരിച്ചു.