bdjs
ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.എ. മോഹൻകുമാറിനെ പെരുമ്പാവൂർ മണ്ഡലം പ്രവർത്തകയോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനു ആദരിക്കുന്നു

പെരുമ്പാവൂർ: ബി.ഡി.ജെ.എസ് പെരുമ്പാവൂർ മണ്ഡലം പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.എസ്. സുനിൽ അദ്ധ്യക്ഷനായി. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ബിനുവിനെ കെ.എ. ഉണ്ണിക്കൃഷ്ണനും ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മനോജ് കപ്രക്കാടിനെ സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി. ജയപ്രകാശും ആദരിച്ചു. സെക്രട്ടറിയായി തിരത്തെടുക്കപ്പെട്ട കെ.എ. മോഹൻകുമാറിനെയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വേണു നെടുവനൂരിനെയും ജില്ലാ പ്രസിഡന്റ് ബിനുവും ആദരിച്ചു. ജോഷി പല്ലേക്കാട്ട്,​ കണ്ണൻ കൂട്ടുകാടി,​ മോഹൻ ശ്രീ ഗുരു, അജയൻ,​ ടി.കെ. ബാബു എന്നിവർ സംസാരിച്ചു.