പെരുമ്പാവൂർ: പെരുമ്പാവൂർ മേഖലയിലെ മഹല്ലുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയും ഗാസ സമാധാന പൊതുസമ്മേളനവും ഇന്ന് പെരുമ്പാവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന റാലി താലൂക്കിലെ പണ്ഡിതന്മാരുടെയും മഹല്ല് ഭാരവാഹികളുടെയും നേതൃത്വത്തിൽ നഗരം ചുറ്റി സ്റ്റേഡിയം ഗ്രൗണ്ടിൽ എത്തിച്ചേരും. സമ്മേളനം ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മഹല്ല് ഐക്യവേദി ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ,​ കൺവീനർ കെ.എം.എസ്. മുഹമ്മദ്, ട്രഷറർ സി.വൈ. മീരാൻ, ചീഫ് കോ ഓർഡിനേറ്റർ സി.എം. അസ്‌ക്കർ, കോഓർഡിനേറ്റർ റസാഖ് പെരുമ്പാവൂർ, ഓർഗനൈസർ കമാൽ റഷാദി, ഷൗക്കത്ത് അലി, ഇസ്മയിൽ പള്ളിപ്രം, കെ.എ. നൗഷാദ് മാസ്റ്റർ, എ.എം. സുബൈർ, സത്താർ എമ്പാശ്ശേരി, മുഹമ്മദ് കുഞ്ഞ് ചമയം, എ.പി. കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.