പെരുമ്പാവൂർ: വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജ് ഒഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസ് നേച്ചർ ക്ലബിന്റെയും ഐ.ക്യു.എ.സിയുടെയും ആഭിമുഖ്യത്തിൽ വന്യജീവി സംരക്ഷണം എന്ന വിഷയത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോടനാട് റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബേസിൽ ചാക്കോ ക്ലാസുകൾക്ക് നേതൃത്വം നൽകി. സർക്കാർ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റ ഭാഗമായി വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡിബിൻ കരിങ്ങേൻ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിംസൺ ഡി. പറമ്പിൽ, അഞ്ചു ആന്റണി, കെ.എസ്. ശ്രീദേവി, ഗോഡ്‌സൺ ജോജു എന്നിവർ സംസാരിച്ചു.