കുമ്പളങ്ങി: സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളായ 75 വയസ് കഴിഞ്ഞവർക്കുള്ള ആശ്വാസധനവും 40 ശതമാനമെങ്കിലും അംഗപരിമിതരായ അംഗങ്ങൾക്കുള്ള ആശ്വാസധനവും 14മുതൽ വിതരണം ചെയ്യും. അർഹരായവർ ബാങ്ക് മെമ്പർഷിപ്പ് കാർഡിന്റെ കോപ്പിയുമായി അപേക്ഷിക്കണം.