പള്ളുരുത്തി: ശ്രീനാരായണസമിതി പ്രതിമാസ ചതയദിനമാചരിച്ചു. രംഭാ ബോസ് പതാക ഉയർത്തി. സമിതിഹാളിൽ സുമ വിപിൻ ദീപംതെളിച്ചു. വിപിൻ പള്ളുരുത്തി, ടി.യു. രവീന്ദ്രൻ, ഉഷാ രവീന്ദ്രൻ, ആനന്ദവല്ലി, മുരളി, പുഷ്പ, ശാലിനി, ലക്ഷ്മി തങ്കപ്പൻ തുടങ്ങിയവർ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. പി.എസ്. സുകുമാരൻ, എൻ.ഡി. കലജൻ, പി.കെ. രജിത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.