കോലഞ്ചേരി: കോലഞ്ചേരിയ്ക്ക് സമീപം പാങ്കോട് രണ്ടുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് ഇന്നലെ വൈകിട്ട് കടിയേറ്റത്. നാട്ടിൽ പരിഭ്രാന്തി പരത്തിയ നായയെ പിടികൂടി കോലഞ്ചേരി മൃഗാശുപത്രിയിലേയ്ക്ക് മാറ്റി. പേവിഷബാധയുള്ളതായ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാണ്. രാവിലെ മുതൽ പരിസരത്ത് അക്രമാസക്തമായ നിലയിൽ നായയെ കണ്ടതായി നാട്ടുകാർ പറയുന്നു. വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി സംശയമുണ്ടായതോടെയാണ് ഐക്കരനാട് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് നായയെ പിടികൂടി ആശുപത്രിയിലാക്കിയത്.