കാക്കനാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തുതിയൂർ വ്യാകുല മാതാ പള്ളി കപ്യാർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. തുതിയൂർ കൊച്ചുതോട്ടത്തിൽ ഷാജി ജോസഫിനെതിരെയാണ് (54) തൃക്കാക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വിവരം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റത്തിന് പള്ളി വികാരിയെയും പ്രതി ചേർത്തു. കഴിഞ്ഞ മാസം 16നാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. പെൺകുട്ടിയും മാതാപിതാക്കളും ഇക്കാര്യം പള്ളി വികാരിയെ അറിയിച്ചതിനെ തുടർന്ന് കപ്യാരെ പള്ളിയിൽനിന്ന് നീക്കിയിരുന്നു. തുടർന്ന് വിവരം പുറത്താവുകയും തൃക്കാക്കര പൊലീസ് കേസെടുക്കുകയുമായിരുന്നു.