കൊച്ചി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭ ഇളംകുളം ഡിവിഷൻ കുടുംബി കോളനിയുടെ സമീപത്തായി മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്ത് പൂന്തോട്ടമൊരുക്കി ഹരിതകേരള മിഷനും കൊച്ചി നഗരസഭയും കുടുംബി കോളനി റെസിഡന്റ്സ് അസോസിയേഷനും.
ഇന്നലെ ഈ പൂന്തോട്ടത്തിലെ പൂക്കൾ സമീപത്തെ അങ്കണവാടിയിലെ കുട്ടികൾ ചേർന്ന് നുള്ളിയെടുത്തു. ഡിവിഷൻ കൗൺസിലർ ആന്റണി പൈനുതറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊച്ചി നഗരസഭ സീനിയർപബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽതാഹ, ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു, ഹരിതകേരളം മിഷൻ റിസോഴ്‌സസ് പേഴ്‌സൺ നിസ നിഷാദ്, കുടുംബി കോളനി നിവാസികൾ, ദുർഗ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭ തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.