കോതമംഗലം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പല്ലാരിമംഗലം കൂവള്ളൂർ എടപ്പാട്ട് സൂസി ഐപ്പാണ് (72) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കട്ടിലിന് സമീപം നിലത്ത് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഫോൺ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടിലെത്തിയ സഹോദരൻ ജനൽവഴി നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. പോത്താനിക്കാട് പൊലീസ് മേൽനടപടിൾ സ്വീകരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.