ആലുവ: വാർഡുതല സുരക്ഷാ കമ്മിറ്റികൾ രൂപീകരിക്കാൻ ആലുവ നിയമസഭാ മണ്ഡലം സുരക്ഷാ കമ്മിറ്റി യോഗം തീരുമാനിച്ചു. വാർഡ് മെമ്പർ ചെയർമാനും കെ.എസ്.ഇ.ബി സെക്ഷൻ ഓവർസിയർ കൺവീനനും വാർഡിലെ വിവിധ സംഘടനാ ഭാരവാഹികൾ, മറ്റു പ്രമുഖ വ്യക്തികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ അംഗങ്ങളുമായിരിക്കും. വാർഡുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ നിയമസഭാ മണ്ഡലം സുരക്ഷാ കമ്മിറ്റിയിൽ ചർച്ച ചെയ്യും. എം.എൽ.എ ചെയർമാനും കെ.എസ്ഇ.ബി ആലുവ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കൺവീനറുമായിരിക്കും.