കൊച്ചി: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തുന്ന ആര്യാടൻ മുഹമ്മദ് സ്മാരക പുരസ്‌കാരം മുതിർന്ന കോൺഗ്രസ് നേതാവ് സി. ഹരിദാസിന്. 16ന് വൈകിട്ട് നാലിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പുരസ്‌കാരം കൈമാറും.