കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സമുദ്രശാസ്ത്ര വിഭാഗത്തിലെ ഡീനും അംഗവുമായ ഡോ. എസ്. ബിജോയ് നന്ദനെ കോമൺവെൽത്ത് സർവകലാശാലകളുടെ അസോസിയേഷൻ (എ.സി.യു) രൂപീകരിച്ച സമുദ്രവിദഗ്ദ്ധ ഗ്രൂപ്പിൽ അംഗമായി തിരഞ്ഞെടുത്തു. ശ്രീലങ്കയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും നയിക്കുന്ന 'മാൻഗ്രൂവ് ഇക്കോ സിസ്റ്റംസ് ആൻഡ് ലൈവ്‌ലിഹുഡ്‌സ് ആക്ഷൻ ഗ്രൂപ്പി"ന്റെ സഹകരണത്തോടെ നടപ്പാക്കുന്ന എ.സി.യുവിന്റെ 'ഗ്ലോബൽ മാംഗ്രൂവ് ഇക്കോസിസ്റ്റം ഇനിഷ്യേറ്റീവ്" എന്ന പദ്ധതിയിലാണ് ഈ വിദഗ്ദ്ധ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിലെ സുസ്ഥിര സമുദ്ര മേഖലയുടെ മാനേജ്മെന്റ്, സംരക്ഷണം, നയ പുനഃപരിഷ്കരണം എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.