കൊച്ചി: ചേരാനല്ലൂർ ഗവ. എൽ.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരുകോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു. സാങ്കേതിക അനുമതി എത്രയും വേഗത്തിൽ ലഭിക്കുന്നതിനായുള്ള നടപടി ആരംഭിക്കും.