കാലടി: അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലോത്സവം സംഘടിപ്പിച്ചു. വയോജന കമ്മിഷൻ ചെയർമാൻ

കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി. യു. ജോമോൻ അദ്ധ്യക്ഷനായി. സിനിമ - സീരിയൽ താരം മനോജ്‌ ഗിന്നസ് മുഖ്യാതിഥിയായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ റിജി ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.ആർ മുരളി, റെജി വർഗീസ്, ടിജോ ജോസഫ്, മെമ്പർമാരായ ബിൽസി പി. ബിജു, വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്‌, ലൈജു ഈരാളി, വർഗീസ് മാണിക്യത്താൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ വിനിത ഒ.വി, മെഡിക്കൽ ഓഫീസർ ഡോക്ടർ ടീന തുടങ്ങിയവർ സംസാരിച്ചു.