കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയുടെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച 2ന് കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രം അദ്വൈതം ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് ഡി. സാജു അദ്ധ്യക്ഷനാകും. പതിനാലാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവം നടത്തിപ്പാണ് മുഖ്യ അജണ്ട. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്,​ യൂണിയൻ സെക്രട്ടറി സി.പി. സത്യൻ,​ മേൽശാന്തി എം.കെ .ശശിധരൻ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി തിലോത്തമ ജോസ് അറിയിച്ചു.