കൊച്ചി: പരിസ്ഥിതി സാമൂഹിക പ്രവർത്തകൻ വി.ഡി. മജീന്ദ്രനെ സാമൂഹിക സംഘടനകൾ സംയുക്തമായി അനുസ്മരിച്ചു. വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗം കുരുവിള മാത്യൂസ് അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കെ. അരവിന്ദാക്ഷൻ, മൂലമ്പിള്ളി കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ പ്രൊഫ. ഫ്രാൻസിസ് കളത്തിങ്കൽ, റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി, സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ്, കേരള സാംസ്‌കാരികവേദി പ്രസിഡന്റ് രാധാകൃഷ്ണൻ കടവുങ്കൽ, എറണാകുളം വികസനസമിതി പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ, സൈനബ പൊന്നാരിമംഗലം, മാത്യൂസ് എബ്രഹാം, മാത്തൻ വർഗീസ്, അലക്‌സാണ്ടർ എം. ഫിലിപ്പ്, ഡാനിയൽ സി. ജോൺ, അഡ്വ. ചാർളി പോൾ, ഡോ. ജോസഫ് കോട്ടൂരാൻ എന്നിവർ സംസാരിച്ചു.