കൂത്താട്ടുകുളം: കൂത്താട്ടുകുളം ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഇന്ന് 9.30ന് കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ കലാ രാജു ഉദ്ഘാടനം നിർവഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകല കെ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര ഐടി മേളകൾ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിലും സാമൂഹ്യശാസ്ത്രമേളകൾ കൂത്താട്ടുകുളം ഗവൺമെന്റ് യു.പി സ്കൂളിലും ഗണിത ശാസ്ത്രോത്സവം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലും പ്രവർത്തി പരിചയമേളകൾ ഇൻഫാന്റ് ജീസസ് ഹൈസ്കൂളിലും നടക്കും. മത്സരങ്ങൾ 9ന് ആരംഭിക്കും.