കളമശേരി: ഏലൂർ കിഴക്കുംഭാഗം ദേവീക്ഷേത്രത്തിൽ മറ്റം ജയകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്നം 15ന് രാവിലെ 9 മുതൽ നടത്തും. തന്ത്രി അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാട്, പുലാമന്തോൾ പാലൂർ കളരിയിൽ വിഷ്ണുദാസ് പണിക്കർ, തൃപ്രയാർ രഘുനാഥ് എന്നിവർ പങ്കെടുക്കും.