വൈപ്പിൻ : എടവനക്കാട് വാച്ചാക്കൽ റോഡ് നിർമ്മാണത്തിന് 42.70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ ഉണ്ണിക്കൃഷ്ണൻ എം. എൽ.എ അറിയിച്ചു. വാച്ചാക്കൽ കടക്കര അനുബന്ധം രണ്ടാം റീച്ചും വാച്ചാക്കൽ കടക്കര കിഴക്ക് വീരൻപുഴ തേവർത്തറ മുതൽ ആണിതാണിപ്പിള്ളി റോഡും വരെയാണ് പുനരുദ്ധരിക്കുന്നത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർവഹണ ചുമതല.