
വൈപ്പിൻ : എളങ്കുന്നപ്പുഴ മാലിപ്പുറം ബീച്ച് റോഡിൽ നിർദ്ദിഷ്ഠ തീരദേശ ഹൈവേയോട് ചേർന്ന പൊക്കാളിപാടം അനധികൃതമായി നികത്തിയത് പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ പ്രവർത്തകർ പ്രകടനം നടത്തി. റവന്യൂ രേഖകളിലെ തെറ്റ് തിരുത്തി നിലമാക്കി മാറ്റുന്നതിന് മുൻകൈയെടുത്ത റവന്യൂമന്ത്രി കെ.രാജന് അഭിവാദ്യം അർപ്പിച്ചു.
മണ്ഡലം സെക്രട്ടറി കെ. എൽ ദിലീപ് കുമാർ, റാഫേൽ ഫെർണാണ്ടസ്, അഡ്വ. എൻ. കെ ബാബു, പി.എസ് ഷാജി, പി. ജെ കുശൻ തുടങ്ങിയവർ പ്രകടനത്തിന് ശേഷം സംസാരിച്ചു. എം. ബി അയൂബ്, ടി.കെ ഗോപാലകൃഷ്ണൻ, പി.ജി ഷിബു, ഡോളർമാൻകോമത്ത്, ജിൻഷ കിഷോർ തുടങ്ങിയവർ പ്രകടനം നയിച്ചു.