
പറവൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി 'കിസാൻ മേള" സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. കിസാൻ ഗോസ്തി പദ്ധതിയെക്കുറിച്ച് സഞ്ജു സൂസൻ മാത്യുവും കിസാൻ മേളയെക്കുറിച്ച് ഗീത ചന്ദ്രനും സംസാരിച്ചു. ബാബു തമ്പുരാട്ടി, ബബിത ദിലീപ്, വി.എ. താജുദ്ദീൻ, നിതാ സ്റ്റാലിൻ, എ.കെ. മുരളീധരൻ, ജിത ജലീൽ, സജീറ സി. ചാത്തോത്ത് എന്നിവർ സംസാരിച്ചു.