കൊച്ചി: തൊഴിലാളിനേതാവും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന കെ.പി. എൽസേബിയൂസിന്റെ പേരിലുള്ള പുരസ്‌കാരം മുൻ എം.എൽ.എ എം.എ ചന്ദ്രശേഖരന് നൽകും. കെ.കെ.എൻ.ടി.സി സംസ്ഥാന കമ്മിറ്റി രൂപീകരിച്ച സ്മാരക ട്രസ്റ്റിന്റേതാണ് അവാർഡ്. 22,222 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം

നവംബർ 16ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ടൗൺഹാളിൽ ചേരുന്ന കെ.കെ.എൻ.ടി.സിയുടെ 52-ാമത് ജനറൽ കൗൺസിലിൽ രമേശ് ചെന്നിത്തല സമ്മാനിക്കും. കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻപറമ്പിൽ, സലോമി ജോസഫ്, എൻ.എൽ. മൈക്കിൽ, എം.എം. രാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.