solace
സോളസ് ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി സെന്റർ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അനൂപ് വിൻസെന്റ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: കാക്കനാട് നിലംപതിഞ്ഞിമുകളിൽ സോളസ് ഗ്രൂപ്പിന്റെ നാലാമത്തെ ഇൻസ്റ്റിറ്റ്യൂഷനായ സോളസ് ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി സെന്റർ കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അനൂപ് വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ സംരക്ഷണത്തിൽ സെന്റർ നിർണായകപങ്ക് വഹിക്കുമെന്നും ​സ്ഥാപനം യുവതലമുറയുടെ മാനസികാരോഗ്യ വെല്ലുവിളികൾക്ക് പ്രത്യേകശ്രദ്ധ നൽകുകയും അവരുടെ സമഗ്രമായ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണയും ചികിത്സയും നൽകുമെന്നും സോളസ് ഗ്രൂപ്പ്‌ സി.ഇ.ഒ ഡോ. പി.ജെ. പ്രതീഷ് ചടങ്ങിൽ പറഞ്ഞു. കാക്കനാട് ഇൻഫോപാർക്ക്‌ പൊലീസ് ഇൻസ്പെക്ടർ ജെ. സജീവ്കുമാർ മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിൽ സോളസ് ഗ്രൂപ്പ്‌ ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.