വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ കായിക മേളയിൽ 284 പോയിന്റ് നേടി നായരമ്പലം ബി.വി.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. 233പോയിന്റ് നേടിയ സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 159പോയിന്റുമായി കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് സ്‌കൂളാണ് ജേതാക്കൾ. 11 വ്യക്തിഗത ചാമ്പ്യന്മാരെ തിരഞ്ഞെടുത്തു. എൽ.പി വിഭാഗം കായികമേള പിന്നീട് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.