കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന നിർദ്ധനരോഗികൾക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡിന്റെ കോപ്പി കരുതണം. ഫോൺ: 0484 2885254.