പെരുമ്പാവൂർ: ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ പൊതുയോഗവും പ്രതിഭാ സംഗമവും ഞായറാഴ്ച രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കോളേജിലെ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സുധാകരൻ അലുമിനി അസോസിയേഷൻ പ്രസിഡന്റ് എൻ.അരുൺ,​ സെക്രട്ടറി അഡ്വ. കെ. ആർ. സുനിൽ കുമാർ എന്നിവർ അറിയിച്ചു.