seni
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ എറണാകുളം ജില്ലാ സമ്മേളനം കെ.എൻ.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ എറണാകുളം ജില്ലാ സമ്മേളനം ആലുവ എഫ്.ബി.ഒ.എ ഹാളിൽ നടന്നു. സംസ്ഥാന വയോജന കമ്മീഷൻ അംഗം കെ.എൻ.കെ. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി. ഹരിഹരൻ അദ്ധ്യക്ഷനായി. സാഹിത്യകാരൻ കെ.വി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ചക്രപാണി, കെ.എം. പീറ്റർ, കെ.എം. യൂസഫ്, എം.ഐ. കുര്യാക്കോസ്, പി. നവകുമാരൻ, എൻ.എൻ. സോമരാജൻ, ഇ.ടി. സേവ്യർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എ.ഡേവിഡ് (പ്രസിഡന്റ്), എൻ.എൻ. സോമരാജൻ (സെക്രട്ടറി), എം.ആർ. ഹരിപ്രസാദ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.