കോതമംഗലം: തങ്കളം -കാക്കനാട് നാലുവരിപ്പാതക്കായുള്ള പുതിയ അലൈൻമെന്റിന്റെ കരട് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയതായി ആന്റണി ജോൺ എം.എൽ.എ.അറിയിച്ചു. കരട് അലൈൻമെന്റിന്റെ അടിസ്ഥാനത്തിലുള്ള ഫീസിലിബിലിറ്റി റിപ്പോർട്ട് കിഫ്ബിക്കും നൽകിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന അലൈൻമെന്റ് പ്രകാരം നിർമ്മാണം സാദ്ധ്യമല്ലാതെ വന്നതോടെയാണ് പുതിയ അലൈൻമെന്റ് ആവശ്യമായി വന്നത്. ആദ്യത്തെ രണ്ട് കിലോമീറ്ററിൽ നാലുവരിപ്പാത നിർമ്മിച്ചിരുന്നു. പിന്നീടാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.