പള്ളുരുത്തി: ശബരിമലയിൽ ദ്വാരപാലക ശില്‌പങ്ങളിലെ സ്വർണപ്പാളികൾ തട്ടിയെടുത്തവരെ സംരക്ഷിക്കുന്ന ദേവസ്വംമന്ത്രി രാജിവയ്ക്കണമെന്നും അഴി മതിയിൽ മുങ്ങിക്കുളിച്ച ദേവസ്വംബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഇടക്കൊച്ചിയിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. ഇടക്കൊച്ചി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷനായി. ജീജ ടെൻസൻ, കെ.ജെ. റോബർട്ട്, ഷീബ സുപ്രി, ജസ്റ്റിൻ കവലക്കൽ, ബിജു അറക്കപ്പാടത്ത്, ഹസീന നജീബ്, സലി കരീത്തറ, വി.കെ. അരുൺകുമാർ, രാജി രാജൻ, ഗീത സുനിൽ, മഞ്ജുള നടരാജൻ, പെക്സൺ ജോർജ്, സോളി പഴേകാട്ട്, റോബിൻ ടി.ജെ എന്നിവർ സംസാരിച്ചു.