
പെരുമ്പാവൂർ: ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ ജാഥ നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കെ.എൻ സുകുമാരൻ, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ടി.എം. കുര്യാക്കോസ്, അലി മൊയ്ദീൻ, അജിത് കടമ്പനാടൻ തുടങ്ങിയവർ നേതൃത്വം നൽകി.