
ആലുവ: ആലുവയിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. രണ്ട് ദിവസങ്ങളിലായി നിരവധി സ്ഥലങ്ങളിലാണ് മോഷണം നടന്നത്. ആലുവ തോട്ടുമുഖം, ഈസ്റ്റ് ആലുവ എന്നീ പരിസരങ്ങളിലാണ് മോഷണം വ്യാപകമായത്. തോട്ടുമുഖം പാലത്തിന് അടുത്തുള്ള ടി സ്‌ക്വയർ എന്ന ഭക്ഷണശാലയിൽ നിന്നും ഒരു വ്യക്തിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു. തൊട്ടടുത്ത ബേക്കറിയിൽ നിന്നും രാവിലെ പണം മോഷ്ടിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വാട്ടർ മീറ്റർ എടുക്കുവാൻ ശ്രമം നടത്തിയെങ്കിലും കയ്യോടെ പിടികൂടി. രണ്ട് അസാം സ്വദേശികളെ പൊലീസിൽ ഏൽപ്പിച്ചു. തോട്ടുമുഖം പടിഞ്ഞാറ പള്ളിയിൽ നിന്ന് സംഭാവനപെട്ടി തകർത്തു പണം മോഷ്ടിക്കുകയും ചെയ്തു.