obit
തോമസ്

കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാത ശാസ്താംമുകളിൽ മിനി ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ​റ്റക്കുഴി ഐക്കരയിൽ എ.പി. തോമസ് (കുഞ്ഞുമോൻ,​ 67) മരിച്ചു. പൈനാപ്പിൾ കർഷകനായ തോമസ് ഇന്നലെ രാവിലെ 8 മണിയോടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പണിക്കായി തോട്ടത്തിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. ശാസ്താംമുകൾ ഇറക്കത്തിൽ എതിർദിശയിൽ നിന്ന് വന്ന മിനി ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരന്നു. മൂവരേയും കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ രാജേഷ്, സുബൈദ് എന്നിവർ അപകടനില തരണം ചെയ്തു. ലീലാമ്മയാണ് തോമസിന്റെ ഭാര്യ. മകൻ: നോബിൾ, മരുമകൾ: വിനിത. സംസ്‌കാരം പിന്നീട്‌.