മൂവാറ്റുപുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മൂവാറ്റുപുഴ ഏരിയ സമ്മേളനം 12ന് രാവിലെ 10ന് ആനിക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (സരോജിനി ബാലാനന്ദൻ നഗർ) ചേരും. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. സി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. 12 വില്ലേജ് കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ 168 പേർ സമ്മേളനത്തിൽ പങ്കെടുക്കും.