k
നേത്രദാന പക്ഷാചരണത്തിന്റെ സമാപനച്ചടങ്ങിൽ ദീപം തെളിക്കുന്നു

തൃപ്പൂണിത്തുറ; അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗവും ജ്യോതിസ് ഐ കെയർ സൊസൈറ്റിയും ചേർന്ന് നേത്രദാന പക്ഷാചരണ സമാപനവും ലോക കാഴ്ചദിനാചരണവും നടത്തി. ഡോക്ടർമാരെയും സാമൂഹ്യ പ്രവർത്തകരെയും ആദരിച്ചു. ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നടന്ന പരിപാടിയിൽ എയിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻനായർ അദ്ധ്യക്ഷനായി. ഡോ. ഗോപാൽ പിള്ള, ഡോ. അനിൽ, രാധാകൃഷ്ണൻ, റിട്ട. നേവൽ ഓഫീസർ എൻ. വിമൽകുമാർ, സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണജി, സാമൂഹ്യ പ്രവർത്തക മോളി കോശി, നേത്രദാന പ്രവർത്തകൻ രാംകുമാർ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.