തൃപ്പൂണിത്തുറ: മെട്രോസ്റ്റേഷൻ പരിസരങ്ങളിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് ട്രൂറ ആവശ്യപ്പെട്ടു. മിൽമഭാഗത്തുനിന്ന് മെട്രോ ടെർമിനൽ സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡിലെയും വടക്കേക്കോട്ട മെട്രോസ്റ്റേഷന്റെ പരിസരത്ത് ദേശീയപാതയിലും സീബ്രാ ക്രോസിംഗുകളിലുമടക്കമുള്ള പാർക്കിംഗും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നു. ടെർമിനൽ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന അക്വയർചെയ്ത സ്ഥലവും വടക്കേക്കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടും തുറന്നു കൊടുക്കണമെന്നും ട്രൂറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.