
ചോറ്റാനിക്കര: ശബരിമല അയ്യപ്പ സന്നിധാനത്തിലെ സ്വർണപ്പാളികൾ മോഷണം നടത്തി വിശ്വാസികളെ വഞ്ചിച്ച ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചാലക്കപ്പാറയിൽ തുടങ്ങിയ പ്രകടനം അരയൻ കാവിൽ അവസാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ.ഹരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.