sports

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായികമേളയിൽ കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിറുത്തി. 471 പോയിന്റാണ് സ്‌കൂൾ നേടിയത്. കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂൾ 190 പോയിന്റുമായി റണ്ണർ അപ്പായി. 90 പോയിന്റുള്ള കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്‌കൂൾ ആണ് മൂന്നാം സ്ഥാനത്ത്. സമാപന സമ്മേളനത്തിൽ മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. കെ.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.പി.ഒ.പൗലോസ്, ബിന്ദു വർഗീസ്, ബാബു കൈപ്പിള്ളിൽ, മത്തായികുഞ്ഞ് മഞ്ഞുമ്മേക്കുടി, മാർട്ടിൻ സൈമൺ, അജി തേക്കിലക്കാട്ട്, ജിനി കുര്യാക്കോസ്, എസ്.എം.അലിയാർ, കെ.ബി.സജീവ്, തുടങ്ങിയവർ സംസാരിച്ചു. നാല് ദിവസങ്ങളിലായി എം.എ.കോളേജ് ഗ്രൗണ്ടിലാണ് കോതമംഗലം ഉപജില്ലാ കായികമേള നടന്നത്.