paul

കോലഞ്ചേരി: പുതുപ്പനം തോട്ടപ്പിള്ളിൽ പരേതനായ യോയാക്കി വർഗീസിന്റെ മകൻ പോൾ ടി. വർഗീസ് (56) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കോലഞ്ചേരി സെന്റ് പിറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. കോലഞ്ചേരി അഗ്രികൾച്ചറൽ ഇപ്രൂവ്മെന്റ് സഹകരണ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. മാതാവ്: പരേതയായ സാറാമ്മ വർഗീസ്. ഭാര്യ: മറ്റക്കുഴി പാലക്കാട്ട് കുടുംബാംഗം ബ്ലെസി (വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്ക്). മക്കൾ: ഗ്രേസ് (യു.കെ), ഗബ്രിൻ പോൾ (വിദ്യാർത്ഥി, മൂത്തൂറ്റ് എൻജിനിയറിംഗ് കോളേജ് വരിക്കോലി).