മട്ടാഞ്ചേരി: ലോകകാഴ്ച ദിനാചരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ കെ. ജെ. മാക്സി നിർവഹിച്ചു. കൊച്ചി കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം , ജില്ലാ അന്ധതാനിയന്ത്രണ സമിതി, ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണം. വൈ.എം.സി.എ ഹാളിൽ സൗജന്യ നേത്രചികിത്സാക്യാമ്പും കാഴ്ചദിന സന്ദേശ റാലിയും സംഘടിപ്പിച്ചു.
ഫോർട്ടുകൊച്ചി സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, അഡീഷണൽ ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ജില്ലാ മെഡിക്കൽ ഓഫീസർ ആശാദേവി, കൗൺസിലർ ആന്റണി കുരീത്തറ, ഡോ. വിജയകുമാരി, എസ്. ബിജോഷ്, ജീജ. പി. സദാശിവൻ, ഡോ. പ്രസന്നകുമാരി, ഡോ. ലിജി സൂസൻ എന്നിവർ സംസാരിച്ചു.