1
ചിത്രം

മട്ടാഞ്ചേരി: ലെറ്റ്സ് സിംഗ് മ്യൂസിക് ഗ്രൂപ്പ് അനശ്വരഗായകൻ കിഷോർകുമാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഓർമ്മദിനമായ 13ന് ഫേസ്ബുക്ക് യൂട്യൂബ് പ്രീ റെക്കോർഡഡ് ലൈവായി കിഷോർകുമാർ നൈറ്റ് ഒരുക്കുന്നു. ചലച്ചിത്ര സംവിധായകൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും. ഗായകരായ കെ.എസ്. ചിത്ര, ജോളി അബ്രഹാം, മിൻമിനി, ചലച്ചിത്രതാരം ശങ്കർ, സംവിധായകൻ ബേണി തുടങ്ങിയവരും നിരവധി ഗായകരും കിഷോർകുമാറിന് ബാഷ്പാഞ്ജലി അർപ്പിക്കും. ബേണിയും മകനും സംഗീത അദ്ധ്യാപകനും ഗായകനുമായ ടാൻസനും ചേർന്ന് കിഷോർകുമാറും മന്നഡെയും ചേർന്ന് ആലപിച്ച എക്കാലത്തെയും സൂപ്പർഹിറ്റുമായി എത്തും. 13ന് രാത്രി 7ന് ഫേസ്ബുക്ക് യൂട്യൂബ് ലൈവായാണ് കിഷോർകുമാർ സ്മരണ ഒരുക്കുന്നതെന്ന് ലെറ്റ്സ് സിംഗ് മ്യൂസിക് ഗ്രൂപ്പിന്റെ അഡ്മിനായ തിരക്കഥാകൃത്തും സംവിധായകനുമായ റഫീക് സീലാട്ടും മനീഷ് പരേഖും ചീഫ് മോഡറേറ്ററായ അബ്ദുൽ ഗഫൂർ ഹുസൈനും അറിയിച്ചു.