accident
നൂറുദീൻ

കോതമംഗലം: കുടമുണ്ട പല്ലാരിമംഗലം റോഡിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദ്ദീനാണ് (57) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. പ്രധാന റോഡിലൂടെ പോകുകയായിരുന്ന നൂറുദ്ദീന്റെ സ്‌കൂട്ടറിൽ ഇടവഴിയിൽ നിന്നെത്തിയ മറ്റൊരു സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ നൂറൂദ്ദീനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സൽമത്ത്, മക്കൾ: നെജുമുദ്ദീൻ, ജാസിം, ഷാരിഖ്.