കൊച്ചി: പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷിച്ച് കോടതി. കടവന്ത്ര ഉദയനഗർ കോളനിയിലെ ബോബി ആന്റണിക്കാണ് (24) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.എൻ. പ്രഭാകരൻ ശിക്ഷവിധിച്ചത്.
2020 മാർച്ച് 28 നാണ് കേസിനാസ്പദമായ സംഭവം. പ്രതി പേരണ്ടൂർ കനാലിനടുത്തുള്ള കമ്മ്യൂണിറ്റി ഹാളിനകത്ത് വച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടവന്ത്ര പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.