കൊച്ചി: ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് ചെയർമാന്റെയും രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ദീപം തെളിക്കൽ സമരം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്‌ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, കെ.പി. ഹരിദാസ്, ഐ.കെ. രാജു, വി.കെ. മിനിമോൾ, സുനില സിബി, പോളച്ചൻ മണിയൻകോട്, അബ്ദുൾ ലത്തീഫ്, ഇഖ്ബാൽ വലിയവീട്ടിൽ, സിന്റാ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.