വൈപ്പിൻ: ആളൊഴിഞ്ഞ പറമ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നായരമ്പലം വെളിയത്താം പറമ്പ് കൈപ്പാപറമ്പിൽ വത്സനാണ് (72) മരിച്ചത്. നായരമ്പലം കുടുങ്ങാശേരി പോസ്റ്റ് ഓഫീസിന് സമീപമുള്ള ആൾത്താമസം ഇല്ലാത്ത പറമ്പിൽ ഇദ്ദേഹത്തെ ഇന്നലെ 11 മണി മുതൽ കണ്ടിരുന്നു. സന്ധ്യയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുമതി. മക്കൾ: ബിജു, വിനീഷ്. മരുമക്കൾ: ദിവ്യ, മായ.