കൊച്ചി: ഇടപ്പള്ളി, മരട് ഭാഗങ്ങളിൽ ഡാൻസാഫ് നടത്തിയ പരിശോധനകളിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് കുറ്റിയിൽ കിഴക്കേതിൽ ടി. അജ്മലാണ് (32) ഇടപ്പള്ളിയിൽ നിന്ന് 5.66 ഗ്രാം രാസലഹരിയുമായി പിടിയിലായത്. പള്ളുരുത്തി ചിറക്കൽ അഷ്ന മൻസിലിൽ പി.എം. ഷമീറിനെയാണ് (49) 2.81 ഗ്രാം എം.ഡി.എം.എയുമായി മരടിൽ നിന്ന് പിടികൂടിയത്.