പെരുമ്പാവൂർ: വല്ലം റയോൺപുരം നാനേത്താൻ വീട്ടിൽ എൻ.എ. റഹീം (65) നിര്യാതനായി. കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഡി.സി.സി മെംബർ, പെരുമ്പാവൂർ അർബൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എം.ഇ.എസ് താലൂക്ക് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കമറുന്നിസ. മക്കൾ: അജാസ് അഹമ്മദ്, അൻഷ റഹീം. മരുമക്കൾ: ജാനസ് നസീർ, ഡോ. സുനു.