joseph-65
ജോസഫ്

വൈപ്പിൻ: മകന്റെ മർദ്ദനത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവ് മരണമടഞ്ഞു. ഞാറക്കൽ വാടക്കൽവീട്ടിൽ ജോസഫാണ് (65) മരിച്ചത്. ജോസഫിന്റെ ഭാര്യ റാണിക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ 28 ന് ആയിരുന്നു സംഭവം. ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോസഫ് ഇന്നലെ രാവിലെയാണ് മരിച്ചത്.

മകനായ ജൂഡിയെ (31) കസ്റ്റഡിയിലെടുത്ത പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് 29ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. മകനൊപ്പം വീട്ടിൽ താമസിച്ചിരുന്ന സ്ത്രീയെ മാതാപിതാക്കൾ ഇറക്കിവിട്ടു എന്നു പറഞ്ഞാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പെരുമ്പള്ളി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.