കാക്കനാട്: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറെന്ന് പറഞ്ഞ് യുവാവ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സീപോർട്ട് - എയർപോർട്ട് റോഡിലെ ചിറ്റേത്തുകര ജംഗ്ഷന് സമീപമാണ് യൂണിഫോം ധരിക്കാതെ കാറിൽ എത്തിയ ഇയാൾ ബസ് തടഞ്ഞത്. പെർമിറ്റ് ഇല്ലാതെയാണ് സർവീസെന്നും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കളക്‌ടറേറ്റിൽ എത്തിക്കാനുമായിരുന്നു നിർദ്ദേശം. ഇയാൾ പറഞ്ഞതനുസരിച്ച് ബസുമായി കളക്ടറേറ്റിലെത്തിയ കണ്ടക്‌ടറും ഡ്രൈവറും ആർ.ടി.ഒ ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ബസുമായി തിരികെ പോയി.